ഉ​ട​നെ സി​നി​മ കോ​ണ്‍​ക്ലേ​വ് ഇല്ല; തീ​യ​തി നീ​ട്ടും, വേ​ദി മാ​റ്റും
Sunday, September 1, 2024 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ടെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സി​​​നി​​​മ കോ​​​ണ്‍​ക്ലേ​​​വ് ഉ​​​ട​​​നെ ന​​​ട​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു ധാ​​​ര​​​ണ. സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നും ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന സി​​​നി​​​മ കോ​​​ണ്‍​ക്ലേ​​​വി​​​ന്‍റെ തീ​​​യ​​​തി നീ​​​ട്ടു​​​ന്ന​​​തും നി​​​ശ്ച​​​യി​​​ച്ച സ്ഥ​​​ല​​​ത്തുനി​​​ന്നു പ​​​രി​​​പാ​​​ടി മാ​​​റ്റു​​​ന്ന​​​തു​​​മാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

ന​​​വം​​​ബ​​​ർ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ കോ​​​ണ്‍​ക്ലേ​​​വ് ന​​​ട​​​ത്താ​​​നാ​​​ണ് ധാ​​​ര​​​ണ​​​യാ​​​യ​​​ത്. എ​​​ന്നാ​​​ൽ, ന​​​വം​​​ബ​​​ർ 20 മു​​​ത​​​ൽ 28 വ​​​രെ ഗോ​​​വ അ​​​ന്താ​​​രാ​​​ഷ്‌ട്ര ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കോ​​​ണ്‍​ക്ലേ​​​വി​​​ന്‍റെ തീ​​​യ​​​തി പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന. ന​​​വം​​​ബ​​​ർ 23 മു​​​ത​​​ൽ സി​​​നി​​​മാ കോ​​​ണ്‍​ക്ലേ​​​വ് ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തേ​യു​​​ള്ള ധാ​​​ര​​​ണ.


കൊ​​​ച്ചി​​​യി​​​ലെ ബോ​​​ൾ​​​ഗാ​​​ട്ടി പാ​​​ല​​​സാ​​​ണ് സി​​​നി​​​മ കോ​​​ണ്‍​ക്ലേ​​​വ് വേ​​​ദി​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. കോ​​​ണ്‍​ക്ലേ​​​വ് ന​​​ട​​​ത്താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ച്ച​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നും ബി​​​ജെ​​​പി​​​ക്കും താ​​​ര​​​ത​​​മ്യേ​​​ന ശ​​​ക്തി​​​കു​​​റ​​​ഞ്ഞ ജി​​​ല്ല​​​യി​​​ൽ ന​​​ട​​​ത്താ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന. വേ​​​ദി നി​​​ശ്ച​​​യി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ പോ​​​ലീ​​​സി​​​ന്‍റെകൂ​​​ടി അ​​​ഭി​​​പ്രാ​​​യം കേ​​​ൾ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.