സ​മ​ന്വ​യ ബൈ​ഠ​ക്കി​നു തു​ട​ക്കം
സ​മ​ന്വ​യ ബൈ​ഠ​ക്കി​നു തു​ട​ക്കം
Sunday, September 1, 2024 1:38 AM IST
പാ​​​​ല​​​​ക്കാ​​​​ട്: രാ​​​​ഷ്‌​​​ട്രീ​​​​യ സ്വ​​​​യം​​​​സേ​​​​വ​​​​ക സം​​​​ഘ​​​​ത്തി​​​​ന്‍റെ (ആ​​​​ർ​​​​എ​​​​സ്എ​​​​സ്) ത്രി​​​​ദി​​​​ന അ​​​​ഖി​​​​ല ഭാ​​​​ര​​​​തീ​​​​യ സ​​​​മ​​​​ന്വ​​​​യ ബൈ​​​​ഠ​​​​ക്കി​​​​നു പാ​​​​ല​​​​ക്കാ​​​​ട് അ​​​​ഹ​​​​ല്യ കാ​​​​ന്പ​​​​സി​​​​ൽ തു​​​​ട​​​​ക്ക​​​​മാ​​​​യി.

ആ​​​​ർ​​​​എ​​​​സ്എ​​​​സ് സ​​​​ർ​​​​സം​​​​ഘ​​​​ചാ​​​​ല​​​​ക് ഡോ. ​​​​മോ​​​​ഹ​​​​ൻ ഭ​​​​ഗ​​​​വ​​​​ത്, സ​​​​ർ​​​​കാ​​​​ര്യ​​​​വാ​​​​ഹ് ദ​​​​ത്താ​​​​ത്രേ​​​​യ ഹൊ​​​​സ​​​​ബ​​​​ളെ, സം​​​​ഘ​​​​ത്തി​​​​ന്‍റെ ആ​​​​റ് സ​​​​ഹ​​​​സ​​​​ർ​​​​കാ​​​​ര്യ​​​​വാ​​​​ഹ​​​​ക​​​​ന്മാ​​​​ർ, മ​​​​റ്റ് ദേ​​​​ശീ​​​​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ എ​​​ന്നി​​​വ​​​ർ സ​​​​മ​​​​ന്വ​​​​യ ബൈ​​​​ഠ​​​​ക്കി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്. വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് മു​​​ന്നൂ​​​റോ​​​​ളം ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു.


വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന റി​​​​പ്പോ​​​​ർ​​​​ട്ട് യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. ഇ​​​​തു​​​​കൂ​​​​ടാ​​​​തെ ദേ​​​​ശീ​​​​യ​​​​പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ, സ​​​​മ​​​​കാ​​​​ലി​​​​ക​​​​സാ​​​​ഹ​​​​ച​​​​ര്യം, സ​​​​മീ​​​​പ​​​​കാ​​​​ല സു​​​​പ്ര​​​​ധാ​​​​ന​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ, സാ​​​​മൂ​​​​ഹി​​​​ക​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് യോ​​​​ഗ​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​മെ​​​​ന്നു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.