പിജി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​രു​ത​ണം
പിജി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം:  സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​രു​ത​ണം
Sunday, September 1, 2024 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024 ലെ ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും. പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ മു​​​ൻ​​​കൂ​​​ട്ടി വാ​​​ങ്ങി സൂ​​​ക്ഷി​​​ക്ക​​​ണം.

കൃ​​​ത്യ​​​മാ​​​യ സ​​​മ​​​യ​​​ത്ത് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഇ​​​വ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. പ​​​ട്ടി​​​ക​​​ജാ​​​തി/പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​ഹ​​​സീ​​​ൽ​​​ദാ​​​ർ ന​​​ൽ​​​കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, എ​​​സ്ഇ​​​ബി​​​സി/ഒ​​​ഇ​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ പ​​​ഠ​​​നാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ന​​​ൽ​​​കു​​​ന്ന നോ​​​ൺ ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ൽ​​​കു​​​ന്ന വി​​​ദ്യാ​​​ഭ്യ​​​സ / ഫീ​​​സ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്ക് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ ന​​​ൽ​​​കു​​​ന്ന വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, സ്കൂ​​​ൾ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ൽ ജ​​​ന​​​ന സ്ഥ​​​ലം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ നേ​​​റ്റി​​​വി​​​റ്റി തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ ന​​​ൽ​​​കു​​​ന്ന നേ​​​റ്റി​​​വി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (ഇ​​​തി​​​ൽ ജ​​​ന​​​ന സ്ഥ​​​ലം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്ക​​​ണം), മൈ​​​നോ​​​റി​​​റ്റി ക്വാ​​​ട്ടാ സീ​​​റ്റി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ൽ ജാ​​​തി/സ​​​മു​​​ദാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ ന​​​ൽ​​​കു​​​ന്ന ജാ​​​തി/സ​​​മു​​​ദാ​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് തു​​​ട​​​ങ്ങി​​​യ​​​വ ക​​​രു​​​ത​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cee.kerala.gov.in, ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​ർ: 0471 2525300.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.