മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ്
മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ്
Saturday, August 31, 2024 3:56 AM IST
കൊ​​​​ച്ചി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​​​യി മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​നെ​​​​യും ഷം​​​​ഷാ​​​​ബാ​​​​ദ് ബി​​ഷ​​പ്പാ​​യി മാ​​​​ര്‍ പ്രി​​​​ന്‍​സ് ആ​​​​ന്‍റ​​​​ണി പാ​​​​ണേ​​​​ങ്ങാ​​​​ട​​​​നെ​​​​യും സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭാ സി​​ന​​ഡ് തെ​​ര​​ഞ്ഞെ​​ടു​​ത്തു.

മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ല്‍ ന​​​​ട​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ലാ​​​​ണു പു​​​​തി​​​​യ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം 75 വ​​​​യ​​​​സ് പൂ​​​​ര്‍​ത്തി​​​​യാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്നു രാ​​​​ജി​​​​വ​​​​ച്ച ഒ​​​​ഴി​​​​വി​​​​ലേ​​​​ക്കാ​​​​ണ് സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​നാ​​​​യ മാ​​​​ര്‍ ത​​​​റ​​​​യി​​​​ല്‍ നി​​​​യ​​​​മി​​​​ത​​​​നാ​​​​യ​​​​ത്. ഷം​​​​ഷാ​​​​ബാ​​​​ദ് ബി​​​​ഷ​​​​പ്പാ​​​​യി​​​​രു​​​​ന്ന മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ല്‍ സ​​​​ഭ​​​​യു​​​​ടെ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് നി​​​​ല​​​​വി​​​​ല്‍ അ​​​​ദി​​​​ലാ​​​​ബാ​​​​ദ് മെ​​​​ത്രാ​​​​നാ​​​​യ മാ​​​​ര്‍ പാ​​​​ണേ​​​​ങ്ങാ​​​​ട​​​​ന്‍റെ പു​​​​തു​​​​നി​​​​യോ​​​​ഗം.

ഓ​​​​ഗ​​​​സ്റ്റ് 19 മു​​​​ത​​​​ല്‍ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ലെ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ക്കി എ​​​​പ്പി​​​​സ്‌​​​​കോ​​​​പ്പ​​​​ല്‍ കൂ​​​​രി​​​​യ​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന മെ​​​​ത്രാ​​​​ന്‍ സി​​​​ന​​​​ഡി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ഖ്യാ​​​​പ​​​​നം ഇ​​​​ന്ന​​​ലെ ഇ​​​​റ്റാ​​​​ലി​​​​യ​​​​ന്‍ സ​​​​മ​​​​യം ഉ​​​​ച്ച​​​​യ്ക്കു 12നു ​​​​വ​​​​ത്തി​​​​ക്കാ​​​​നി​​​​ലും ഇ​​​​ന്ത്യ​​​​ന്‍ സ​​​​മ​​​​യം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 3.30ന് ​​​​കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ലും ന​​​​ട​​​​ത്തി.

മാ​​​​ര്‍ ത​​​​റ​​​​യി​​​​ലി​​​​ന്‍റെ​​​​യും മാ​​​​ര്‍ പാ​​​​ണേ​​​​ങ്ങാ​​​​ട​​​​ന്‍റെ​​​​യും നി​​​​യ​​​​മ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പി​​​​ന്‍റെ ക​​​​ല്പ​​​​ന​​​​ക​​​​ൾ, യ​​​​ഥാ​​​​ക്ര​​​​മം കൂ​​​​രി​​​​യ ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഫാ.​​ ​​ഏ​​​​ബ്ര​​​​ഹാം കാ​​​​വി​​​​ല്‍​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ലും വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഫാ. ​​​​ജോ​​​​സ​​​​ഫ് മ​​​​റ്റ​​​​ത്തി​​​​ലും വാ​​​​യി​​​​ച്ചു. തു​​​​ട​​​​ര്‍​ന്നു മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഇ​​​​രു​​​​വ​​​​ര്‍​ക്കും നി​​​​യ​​​​മ​​​​ന​​​​പ​​​​ത്രം കൈ​​​​മാ​​​​റി ഹാരം അ​​​​ണി​​​​യി​​​​ച്ചു.


സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​ഞ്ഞ മാ​​​​ര്‍ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം മാ​​​​ര്‍ ത​​​​റ​​​​യി​​​​ലി​​​​നും, ഷം​​​​ഷാ​​​​ബാ​​​​ദ് രൂ​​​​പ​​​​ത​​​​യു​​​​ടെ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ മാ​​​​ര്‍ ജോ​​​​സ​​​​ഫ് കൊ​​​​ല്ലം​​​​പ​​​​റ​​​​മ്പി​​​​ല്‍, സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍ മാ​​​ർ തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത് എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്നു മാ​​​​ര്‍ പാ​​​​ണേ​​​​ങ്ങാ​​​​ട​​​​നും ബൊ​​​​ക്കെ ന​​​​ല്‍​കി ആ​​​​ദ​​​​ര​​​​വ​​​​റി​​​​യി​​​​ച്ചു. പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ആ​​​​ശം​​​​സ​​​​ക​​​​ള​​​​ര്‍​പ്പി​​​​ച്ചു സം​​​​സാ​​​​രി​​​​ച്ചു.

പു​​​​തു​​​​താ​​​​യി ഏ​​​​ല്‍​പി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന നി​​​​യോ​​​​ഗം ദൈ​​​​വ​​​​ഹി​​​​ത​​​​പ്ര​​​​കാ​​​​രം നി​​​​ര്‍​വ​​​​ഹി​​​​ക്കാ​​​​ന്‍ ഏ​​​​വ​​​​രും പ്രാ​​​​ര്‍​ഥി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മാ​​​​ര്‍ ത​​​​റ​​​​യി​​​​ലും മാ​​​​ര്‍ പാ​​​​ണേ​​​​ങ്ങാ​​​​ട​​​​നും മ​​​​റു​​​​പ​​​​ടി​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സി​​​​ന​​​​ഡി​​​​ലെ മെ​​​​ത്രാ​​​​ന്മാ​​​​രും ച​​​​ട​​​​ങ്ങി​​​​നെ​​​​ത്തി​​​​യ വൈ​​​​ദി​​​​ക​​​​രും സ​​​​മ​​​​ര്‍​പ്പി​​​​ത​​​​രും അ​​​​ല്മാ​​​​യ​​​​രും ഇ​​​​രു​​​​വ​​​​ര്‍​ക്കും അ​​​​നു​​​​മോ​​​​ദ​​​​ന​​​​ങ്ങ​​​​ള​​​​റി​​​​യി​​​​ച്ചു. മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പി​​​​ന്‍റെ പ്രാ​​​​ര്‍​ഥ​​​​ന​​​​യോ​​​​ടെ​​​​യാ​​​​ണു ച​​​​ട​​​​ങ്ങു​​​​ക​​​​ള്‍ സ​​​​മാ​​​​പി​​​​ച്ച​​​​ത്.

മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​ന്‍റെ​​​​യും മാ​​​​ർ പ്രി​​​​ൻ​​​​സ് പാ​​​​ണേ​​​​ങ്ങാ​​​​ട​​​​ന്‍റെ​​​​യും സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണം പി​​​​ന്നീ​​​​ടു ന​​​​ട​​​​ക്കും.

മാർ തറയിലിന്‍റെ സ്ഥാനാരോഹണം ഒക്ടോബര്‍-31ന്

ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പാ​യി നി​യു​ക്ത​നാ​യ മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം ഒ​ക്ടോ​ബ​ര്‍ 31ന് ​ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ന​ട​ക്കു​മെ​ന്ന് അ​തി​രൂ​പ​താ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും അ​റി​യി​ച്ചു. വിശദാംശങ്ങൾ പി​ന്നാലെ അ​റി​യി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.