നടന്മാര്‍ക്കെതിരായ പരാതി ഡിവൈഎസ്പിമാര്‍ അന്വേഷിക്കും
നടന്മാര്‍ക്കെതിരായ പരാതി ഡിവൈഎസ്പിമാര്‍ അന്വേഷിക്കും
Saturday, August 31, 2024 3:56 AM IST
കൊ​​ച്ചി: ന​​ട​​ന്മാ​​ര്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ക്കെ​​തി​​രാ​​യ ലൈം​​ഗി​​കാ​​തി​​ക്ര​​മ പ​​രാ​​തി​​ക​​ളി​​ല്‍ അ​​ന്വേ​​ഷ​​ണം വേ​​ഗ​​ത്തി​​ലാ​​ക്കി പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം.

അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്ത​​ല​​വ​​ന്‍ ജി. ​​സ്പ​​ര്‍ജ​​ന്‍കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​ന്ന​​ലെ ഓ​​ണ്‍ലൈ​​ന്‍ യോ​​ഗം ചേ​​ര്‍ന്ന് അ​​ന്വേ​​ഷ​​ണ​​പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്തി.

ഓ​​രോ കേ​​സി​​നും ഓ​​രോ അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.ജ​​യ​​സൂ​​ര്യ​​ക്കെ​​തി​​രാ​​യ കേ​​സൊ​​ഴി​​കെ മ​​റ്റ് ആ​​റു കേ​​സു​​ക​​ളു​​ടെ​​യും അ​​ന്വേ​​ഷ​​ണ മേ​​ല്‍നോ​​ട്ടം എ​​ഐ​​ജി ജി. ​​പൂ​​ങ്കു​​ഴ​​ലി​​ക്കാ​​ണ്.


ബ​​ലാ​​ത്സം​​ഗ​​ക്കേ​​സു​​ക​​ള്‍ ഡി​​വൈ​​എ​​സ്പി റാ​​ങ്കി​​ലു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ അ​​ന്വേ​​ഷി​​ക്കും. ന​​ട​​നും എം​​എ​​ല്‍എ​​യു​​മാ​​യ മു​​കേ​​ഷി​​നെ​​തി​​രാ​​യ ബ​​ലാ​​ത്സം​​ഗക്കേ​​സ് ചേ​​ര്‍ത്ത​​ല ഡി​​വൈ​​എ​​സ്പി കെ.​​വി. ബെ​​ന്നി അ​​ന്വേ​​ഷി​​ക്കും.

ഇ​​ട​​വേ​​ള ബാ​​ബു​​വി​​നെ​​തി​​രാ​​യ കേ​​സ് തൃ​​ക്കാ​​ക്ക​​ര അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​റും ലോ​​യേ​​ഴ്‌​​സ് കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് വി.​​എ​​സ്. ച​​ന്ദ്ര​​ശേ​​ഖ​​ര​​നെ​​തി​​രാ​​യ കേ​​സ് മു​​ന​​മ്പം ഡി​​വൈ​​എ​​സ്പി​​യും മ​​റ്റു​​കേ​​സു​​ക​​ള്‍ ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍ റാ​​ങ്കി​​ലു​​ള്ളവരും അ​​ന്വേ​​ഷി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.