ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്ക്കരിച്ച് ദുരുപയോഗം ചെയ്യുന്നത് ആശങ്കാജനകം
Saturday, January 28, 2023 1:08 AM IST
കൊച്ചി: സമീപകാലത്ത് സാമുദായിക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴുന്നതും മതമൈത്രിയുടെ മഹത്തായ പാരമ്പര്യത്തിന് ക്ഷതമേല്‍ക്കുന്നതും ആകുലപ്പെടുത്തുന്നുവെന്ന് കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ-ഓപ്പറേഷന് യോഗം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്ക്കരിച്ച് സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന ദുഷ്പ്രവണത ആശങ്കാജനകമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ -ഓപ്പറേഷന് എന്ന പേരില്‍ പൊതുവേദിക്ക് രൂപം നല്കി. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. പി മുഹമ്മദലി ഗള്‍ഫാര്‍ ആമുഖ പ്രഭാഷണം നടത്തി.
യോഗത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, റവ. ഡോ. ആന്റണി വടക്കേക്കര, സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, ഡോ. ബഹാവുദ്ദീന്‍ നദ്വി, സ്വാമി ഹരിപ്രസാദ്, എം.എ. അബ്ദുല്‍ അസീസ്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഹുസൈന് മടവൂര്‍, ഫാ. ജെന്സണ് പുത്തന്‍വീട്ടില്‍, റവ. ഡോ. തോമസ് വര്‍ഗീസ്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, പി. രാമചന്ദ്രന്, സ്വാമി അസ്പര്‍ശാനന്ദ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.