മ​​​​ധു​​​​ബ​​​​നി: പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​ര​​​​ർ​​​​ക്കും ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​ക്കാ​​​​ർ​​​​ക്കും അ​​​​വ​​​​ർ സ​​​​ങ്ക​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നുമപ്പു​​​​റ​​​​മു​​​​ള്ള ശി​​​​ക്ഷ​​​​ ന​​​​ൽ​​​​കു​​മെ​​ന്നും കൊ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ ഭൂ​​​​മി​​​​യു​​​​ടെ അ​​​​റ്റം​​​​വ​​​​രെ പി​​​​ന്തു​​​​ട​​​​ർ​​​​ന്ന് ശി​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

ശ​​​​ക്ത​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​ടി​​​​ക്കു​​​​മെ​​​​ന്ന്, പാ​​​​ക്കി​​​​സ്ഥാ​​​​നെ പേ​​​​രെ​​​​ടു​​​​ത്തു പ​​​​റ​​​​യാ​​​​തെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബി​​​​ഹാ​​​​റി​​​​ലെ മ​​​​ധു​​​​ബ​​​​നി​​​​യി​​​​ൽ സ​​​​ങ്ക​​​​ടി​​​​പ്പി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ൽ മുന്നറിയിപ്പു നൽകി.

പ​​​​ഹ​​​​ൽ​​​​ഗാം ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ആ​​​​ദ്യ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. ച​​​​ട‌​​​​ങ്ങി​​​​ൽ മോ​​​​ദി സം​​​​സാ​​​​രി​​​​ച്ച​​​​ത് ഇം​​​​ഗ്ലീ​​​​ഷി​​​​ലാ​​​​ണെ​​​​ന്ന​​​​തും ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി. പ​​​​ഹ​​​​ൽ​​​​ഗാം ഇ​​​​ന്ത്യ​​​​യെ എ​​​​ത്ര​​​​മാ​​​​ത്രം മു​​​​റി​​​​വേ​​​​ൽ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും തി​​​​രി​​​​ച്ച​​​​ടി ശ​​​​ക്ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ലോ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു​​​​ള്ള സ​​​​ന്ദേ​​​​ശം​​​​കൂ​​​​ടി​​​​യാ​​യി ഇംഗ്ലീഷിലുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം.

എ​​​​ല്ലാ ഭീ​​​​ക​​​​ര​​​​രെ​​​​യും, അ​​​​വ​​​​രെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​വ​​​​രെ​​​​യും തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക​​​​യും ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും ശി​​​​ക്ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ത്മാ​​​​വി​​​​നെ ഭീ​​​​ക​​​​ര​​​​വാ​​​​ദം ഒ​​​​രി​​​​ക്ക​​​​ലും ത​​​​ക​​​​ർ​​​​ക്കി​​​​ല്ലെ​​​​ന്നും മോദി പ​​​​റ​​​​ഞ്ഞു.


“ബി​​ഹാ​​​​റി​​​​ന്‍റെ മ​​​​ണ്ണി​​​​ൽ ​​​​നി​​​​ന്ന്, ലോ​​​​ക​​​​ത്തോ​​​​ടു പ​​​​റ​​​​യു​​​​ക​​​​യാ​​​​ണ്; ഇ​​​​ന്ത്യ എ​​​​ല്ലാ ഭീ​​​​ക​​​​ര​​​​വ​​​​ാദി​​​​ക​​​​ളെ​​​​യും അ​​​​വ​​​​രെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​വ​​​​രെ​​​​യും തി​​​​രി​​​​ച്ച​​​​റി​​​​യും. അ​​​​വ​​​​രെ പി​​​​ന്തു​​​​ട​​​​രു​​​​ക​​​​യും ശി​​​​ക്ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. ഭൂ​​​​മി​​​​യു​​​​ടെ അ​​​​റ്റം​​​​വ​​​​രെ ഞ​​​​ങ്ങ​​​​ൾ അ​​​​വ​​​​രെ പി​​​​ന്തു​​​​ട​​​​രും”- മോ​​​​ദി പ​​​​റ​​​​ഞ്ഞു.

പ​​​​ഹ​​​​ൽ​​​​ഗാ​​​​മി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പ​​​​മാ​​​​ണ് രാ​​​​ജ്യം. കാ​​​​ർ​​​​ഗി​​​​ൽ മു​​​​ത​​​​ൽ ക​​​​ന്യാ​​​​കു​​​​മാ​​​​രി​​​​വ​​​​രെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ദുഃ​​ഖ​​​​വും രോ​​​​ഷ​​​​വും ഒ​​​​രു​​​​പോ​​​​ലെ​​​​യാ​​​​ണ്.

പ​​​​ഹ​​​​ല്‍​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഹൃ​​​​ദ​​​​യ​​​​ത്തി​​​​നേ​​​​റ്റ മു​​​​റി​​​​വാ​​​​ണ്. ചി​​​​ല​​​​ർ​​​​ക്ക് മ​​​​ക​​​​നെ​​​​യും ചി​​​​ല​​​​ർ​​​​ക്കു സ​​​​ഹോ​​​​ദ​​​​ര​​​​നെ​​​​യും ചി​​​​ല​​​​ർ​​​​ക്ക് പ​​​​ങ്കാ​​​​ളി​​​​യെ​​​​യും ന​​​​ഷ്ട​​​​പ്പെ​​​​ട്ടു. അ​​​​വ​​​​രു​​​​ടെ വേ​​​​ദ​​​​ന മു​​​​ഴു​​​​വ​​​​ൻ രാ​​​​ജ്യ​​​​വും പ​​​​ങ്കി​​​​ടു​​​​ന്നു -​​​​മോ​​​​ദി പ​​​​റ​​​​ഞ്ഞു.