കൈയേറ്റം ഒഴിപ്പിക്കാൻ ആരംഭിച്ച് സർക്കാർ
Wednesday, March 19, 2025 12:56 AM IST
ബംഗളൂരു: കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി കര്‍ണാടകയിലെ രാമനഗരയിൽ കൈയേറിയ 14 ഏക്കർ സ്ഥലം ഒഴിപ്പിക്കാനുള്ള നടപടികളാരംഭിച്ച് സര്‍ക്കാര്‍.
സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. നടപടി രാഷ്ട്രീയ പ്രതികാരമാണെന്നു കുമാരസ്വാമി പ്രതികരിച്ചു. “40 വര്‍ഷം മുമ്പ് ഞ ാൻ ഭൂമി വാങ്ങിയതാണ്. നൂറിലധികം അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്. ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല”, അ ദ്ദേഹം പറഞ്ഞു.