ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര, സം​സ്ഥാ​ന, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ വ​ര​വ്-ചെ​ല​വ് ക​ണ​ക്കു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യു​ന്ന ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ (സി​എ​ജി) നി​യ​മ​ന​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം​തേ​ടി സു​പ്രീം​കോ​ട​തി.

സ​ർ​ക്കാ​രി​ന്‍റെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മാ​ത്രം തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സി​എ​ജി നി​യ​മ​നം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സെ​ന്‍റ​ർ ഫോ​ർ പ​ബ്ലി​ക് ഇ​ന്‍റ​റ​സ്റ്റ് ലി​റ്റി​ഗേ​ഷ​ൻ എ​ന്ന സ​ന്ന​ദ്ധസം​ഘ​ട​ന​യാ​ണു ഹ​ർ​ജി ന​ൽ​കി​യ​ത്.