ഇംഫാലിലും സംഘർഷാവസ്ഥ
Tuesday, March 18, 2025 1:48 AM IST
ഇംഫാൽ: യുവാവിനെ കാണാതായതിനെത്തുടർന്ന് മണിപ്പുരിലെ ഇംഫാലിലും സംഘർഷം. മെയ്തേ വിഭാഗക്കാരനായ 20 കാരനെ ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് കാണാതായത്.
കാറിൽ വീട്ടിൽ നിന്ന് പോയ മകനെ കാണാതായതായി അമ്മ ഇംഫാൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ബിഷ്ണുപുരിലെ ചിനികോണിലാണ് കാർ അവസാനമായി കണ്ടത്.