സോറോസുമായി ബന്ധം: സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്
Wednesday, March 19, 2025 2:18 AM IST
ന്യൂഡൽഹി/ബംഗളൂരു: യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചില സ്ഥാപനങ്ങളുടെ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ വഴി വിദേശനിക്ഷേപം സ്വീകരിച്ചുവെന്നും ചില ഗുണഭോക്താക്കൾ ഈ പണം ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘിക്കുന്ന രീതിയിൽ ഉപയോഗിച്ചെന്നുമാണ് കേസ്.