ബൂത്ത് തിരിച്ചുള്ള പോളിംഗ് ശതമാനം; പരാതി കേൾക്കാൻ തയാറെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
Wednesday, March 19, 2025 2:18 AM IST
ന്യൂഡൽഹി: വോട്ടെടുപ്പു നടന്ന് 48 മണിക്കൂറിനുള്ളിൽ ബൂത്തുകൾ തിരിച്ചുള്ള പോളിംഗ് ശതമാനം പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി കേൾക്കാൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ തയാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം ബൂത്തുകൾ തിരിച്ച് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടു തൃണമൂൽ കോണ്ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും സന്നദ്ധസംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസും നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് നിലപാട് വ്യക്തമാക്കിയത്.