കനേഡിയൻ മന്ത്രി അനിത ആനന്ദ് കോയമ്പത്തൂർ സ്വദേശിനി
Tuesday, March 18, 2025 1:02 AM IST
കോയന്പത്തൂർ: കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ മന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻവംശജ അനിത ആനന്ദ് കോയമ്പത്തൂർ സ്വദേശിനി. ശാസ്ത്ര വ്യവസായ മന്ത്രിയായാണ് അനിത ആനന്ദിന്റെ നിയമനം.
കോയമ്പത്തൂർ വെള്ളാളൂരിലെ അന്നസാമി സുന്ദരമാണ് അനിതയുടെ പിതാമഹൻ. മഹാത്മാഗാന്ധിയുമായി അടുത്ത ബന്ധമുള്ള സ്വാതന്ത്ര്യസമരസേനാനിയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായും അനിത സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജസ്റ്റിൻ ട്രൂഡോ രാജിവച്ചപ്പോൾ അടുത്ത പ്രധാനമന്ത്രിയായി അനിതയുടെ പേരും ഉയർന്നുവന്നിരുന്നു.