മനുഷ്യ-വന്യജീവി സംഘർഷം: ലോക്സഭയിൽ പ്രത്യേക ചർച്ച വേണമെന്ന് ഫ്രാൻസിസ് ജോർജ്
Tuesday, March 18, 2025 1:48 AM IST
ന്യൂഡൽഹി: മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്നതിനായി ലോക്സഭയിൽ ചർച്ച വേണമെന്ന് ഫ്രാൻസിസ് ജോർജ് എംപി. ശൂന്യവേളയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
മലയോരമേഖലയോടു ചേർന്ന് ജീവിക്കുന്ന ജനങ്ങൾ ദിനംപ്രതി വന്യജീവികളുടെ ആക്രമണത്തിന് വിധേയമാകുകയാണ്. കേരളത്തെയാണ് ഈ വിഷയം കൂടുതൽ ബാധിക്കുന്നത്. അഞ്ചുവർഷത്തിനിടയിൽ 2534 വന്യജീവി ആക്രമണം ഉണ്ടായി. 56 പേർ കൊല്ലപ്പെട്ടു. ഇന്ത്യ മുഴുവനുമെടുത്താൽ 1527 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.