പുതിയ ഇന്ത്യയിൽ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നു: രാഹുൽ ഗാന്ധി
Wednesday, March 19, 2025 2:18 AM IST
ന്യൂഡൽഹി: പുതിയ ഇന്ത്യയിൽ പ്രതിപക്ഷത്തിനു സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭമേളയെക്കുറിച്ചു നടത്തിയ പ്രതാവനയ്ക്കു പിന്നാലെ തനിക്കു സംസാരിക്കാൻ സ്പീക്കർ അനുമതി നിഷേധിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രതികരണം.
കുംഭമേളയെപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ഞാൻ പിന്തുണയ്ക്കുന്നു. കുംഭമേള നമ്മുടെ പാരന്പര്യവും ചരിത്രവും സംസ്കാരവുമാണ്. എന്നാൽ പ്രധാനമന്ത്രി സംസാരിച്ചപ്പോൾ കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ടു ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ തയാറാകണമായിരുന്നുവെന്നു രാഹുൽ വിമർശിച്ചു.
പ്രയാഗ്രാജിൽ നിരവധി യുവാക്കൾ എത്തിയിരുന്നു. രാജ്യത്തു നിരവധി യുവാക്കൾ തൊഴിൽരഹിതരാണ്. മോദി തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കണമായിരുന്നു. പുതിയ ഇന്ത്യയിൽ തനിക്കു സംസാരിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.