ഉത്തരാഖണ്ഡ് മന്ത്രി പ്രേംചന്ദ് അഗർവാൾ രാജിവച്ചു
Monday, March 17, 2025 4:27 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മന്ത്രി പ്രേംചന്ദ് അഗർവാൾ രാജിവച്ചു. സംസ്ഥാനത്തെ പർവത മേഖലയിലെ ജനങ്ങളെക്കുറിച്ച് നിയമസഭയിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണു രാജി. ധനം, പാർലമെന്ററികാര്യ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന അഗർവാൾ ഇന്നല മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്കു രാജി സമർപ്പിച്ചു.