തമിഴ് നടി ബിന്ദു ഘോഷ് അന്തരിച്ചു
Tuesday, March 18, 2025 1:02 AM IST
ന്യൂഡൽഹി: തമിഴ് ചലച്ചിത്രതാരവും നർത്തകിയുമായ ബിന്ദു ഘോഷ് (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ അഭിമുഖീകരിച്ചിരുന്ന ബിന്ദു ഘോഷിനെ വൃക്കരോഗവും അലട്ടിയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് അന്ത്യമെന്ന് മകൻ ശിവജി അറിയിച്ചു.
കമൽഹാസൻ, രജനീകാന്ത്, ശിവാജി ഗണേശൻ, മോഹൻ, പ്രഭു, വിജയകാന്ത് തുടങ്ങിയ പ്രമുഖ നടന്മാർക്കൊപ്പം വേഷമിട്ട ബിന്ദുഘോഷ് കടുത്ത സാന്പത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായി അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കമലഹാസന്റെ ആദ്യചിത്രമായ കളത്തൂർ കണ്ണമ്മയിലൂടെയാണ് ബിന്ദു ഘോഷും സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.