ഷമിയുടെ മകളുടെ ഹോളി ആഘോഷം: വിമർശിച്ച് മതപണ്ഡിതൻ
Monday, March 17, 2025 4:27 AM IST
ബറേലി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ചതിനെ വിമർശിച്ച് ഉത്തർ പ്രദേശിലെ ഇസ്ലാം മതപുരോഹിതൻ രംഗത്തെത്തി. ഹോളി ആഘോഷങ്ങൾ ശരി അത്ത് നിയമത്തിന് വിരുദ്ധമായതിനാൽ ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്ന് ഓൾ ഇന്ത്യ മുസ്ലിം ജമാ അത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി പറഞ്ഞു.
ശനിയാഴ്ച പുറത്തിറക്കിയ വീഡിയോയിലാണ് പരാമർശം നടത്തുന്നത്. “അവൾ കൊച്ചുകുട്ടിയാണ്. അറിവില്ലാതെയാണ് ഇത് ചെയ്തതെങ്കിൽ അതൊരു കുറ്റമല്ല. പക്ഷേ, അറിഞ്ഞുകൊണ്ടാണെങ്കിൽ ശരിഅത്തിന് വിരുദ്ധമാണ്,” റസ്വി പറഞ്ഞു.