ജഡ്ജിമാർ പൊതുസേവകരോ? കൂടുതൽ പരിശോധനയ്ക്ക് സുപ്രീംകോടതി
Wednesday, March 19, 2025 2:18 AM IST
ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള പൊതുപ്രവർത്തകരെപ്പോലെ കോടതികളിലെ ജഡ്ജിമാരും ലോക്പാലിന്റെ പരിധിയിൽ വരുമോയെന്ന വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ സുപ്രീംകോടതി.
വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനയ്ക്ക് അമിക്കസ് ക്യൂറിയെ നിയമിക്കാനും ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് തീരുമാനിച്ചു.
മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറിനെയാണ് അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചത്.