എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു
Monday, March 17, 2025 4:27 AM IST
ചെന്നൈ: നിർജ്ജലീകരണത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീതസംവിധായകൻ എ.ആർ. റഹ്മാനെ ഏതാനും മണിക്കൂറുകൾക്കുശേഷം ഉന്മേഷം വീണ്ടെടുത്ത് വീട്ടിൽ തിരിച്ചെത്തി.
ഞായറാഴ്ച രാവിലെയാണ് 58 കാരനായ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും മണിക്കൂറുകൾക്കകം ഡിസ്ചാർജ് ചെയ്തതായും മാനേജർ സെന്തിൽ വേലൻ അറിയിച്ചു.