കച്ചിത്തുറുവിനു തീപിടിച്ച് നാലു കുട്ടികൾ വെന്തുമരിച്ചു
Tuesday, March 18, 2025 1:02 AM IST
ചായ്ബാസ: ജാർഖണ്ഡിലെ വെസ്റ്റ് സിംഘ്ഭും ജില്ലയിൽ വീടിനുസമീപത്തെ കച്ചിത്തുറുവിനു തീ പിടിച്ച് കളിച്ചുകൊണ്ടിരുന്ന നാലു കുട്ടികൾ വെന്തുമരിച്ചു.
ഇന്നലെ രാവിലെ 11നാണു സംഭവം. കിണറ്റിൽ വെള്ളമെടുക്കാനെത്തിയ അയൽവാസിയാണ് തീ പടരുന്നത് കണ്ടത്. വെള്ളമൊഴിച്ച് തീ അണച്ച് കുട്ടികളെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.