മണിപ്പുർ കലാപം; വിചാരണ ഗോഹട്ടിയിൽത്തന്നെ: സുപ്രീംകോടതി
Tuesday, March 18, 2025 1:48 AM IST
ന്യൂഡൽഹി: മണിപ്പുരിലെ വംശീയകലാപത്തിൽ സിബിഐ അന്വേഷിച്ച കേസുകളുടെ വിചാരണ ആസാമിലെ ഗോഹട്ടിയിൽത്തന്നെ നടത്തണമെന്നു സുപ്രീംകോടതി.
കലാപത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനായി നിയോഗിക്കപ്പെട്ട ജസ്റ്റീസ് ഗീത മിത്തൽ സമിതിയുടെ കാലാവധി ജൂലൈ 31 വരെ നീട്ടി.