ശിശുമരണനിരക്ക് ഏറ്റവും കുറവ് കേരളത്തിൽ
Tuesday, March 18, 2025 1:48 AM IST
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് കേരളത്തിലാണെന്ന് എ.എ. റഹിമിനു രാജ്യസഭയിൽ നൽകിയ മറുപടിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികൾക്ക് 32 എന്ന നിലയിലാണ്. എന്നാൽ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം കേരളത്തിൽ 1000 ശിശുക്കളിൽ 10 പേർ എന്ന നിലയിലാണ് ശിശുമരണ നിരക്ക്.
മധ്യപ്രദേശാണ് ശിശുമരണനിരക്കിൽ ഏറ്റവും മുന്നിൽ-51. ഉത്തർ പ്രദേശ് 43, ഛത്തീസ്ഗഡ് 41, രാജസ്ഥാൻ, ആസാം-40 , ഒഡീഷ- 39 എന്നിങ്ങനെയാണ് ശിശുമരണ നിരക്കുകൾ.