റിട്ട. എസ്ഐയെ വെട്ടിക്കൊന്നു
Wednesday, March 19, 2025 12:56 AM IST
തിരുനെൽവേലി: തിരുനെൽവേലി ടൗണിലെ മുർത്തിം സർഖാൻ ദർഗയുടെ അഡ്മിനിസ്ട്രേറ്റർമാരിലൊരാളും റിട്ട. എസ്ഐയുമായ സാക്കിർ ഹുസൈനെ (64) അജ്ഞാത സംഘം വെട്ടിക്കൊന്നു.
ഇന്നലെ രാവിലെ മോസ്കിൽനിന്നു വീട്ടിലേക്കു പോകുന്നതിനിടെയാണ് അദ്ദേഹത്തെ അജ്ഞാതസംഘം കൊലപ്പെടുത്തിയത്.