അരവിന്ദ് സിംഗ് മേവാർ അന്തരിച്ചു
Monday, March 17, 2025 4:27 AM IST
ജയ്പുർ: മേവാർ രാജകുടുംബാംഗവും എച്ച്ആർഎച്ച് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ചെയർമാനുമായ അരവിന്ദ് സിംഗ് മേവാർ (81) അന്തരിച്ചു. ഉദയ്പുരിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. രജപുത്ര രാജാവ് മഹാറാണ പ്രതാപിന്റെ പിന്തുടർച്ചക്കാരനാണ് അരവിന്ദ് സിംഗ്.
ദീർഘകാലമായ ഇദ്ദേഹം ഉദയ്പുർ സിറ്റി പാലസിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു നടക്കും. ഭാര്യ വിജയ്രാജ് കുമാരി. മക്കൾ: ലക്ഷ്യരാജ് സിംഗ് മേവാർ, ഭാർഗവികുമാരി മേവാർ, പദ്മജകുമാരി പാർമർ. ഭഗവന്ത് സിംഗ് മേവാറിന്റെയും സുശീലകുമാരിയുടെ ഇളയ മകനാണ് അരവിന്ദ് സിംഗ് മേവാർ.