ഡൽഹിയിൽ പള്ളിക്കു നേരേ ആക്രമണം
സ്വന്തം ലേഖകൻ
Monday, March 17, 2025 4:27 AM IST
ന്യൂഡൽഹി: ഡൽഹി മയൂർ വിഹാറിൽ പള്ളിക്കുനേരെ ആക്രമണം. ഫരീദാബാദ് രൂപതയ്ക്കു കീഴിലുള്ള സെന്റ് മേരീസ് സീറോമലബാർ പള്ളിക്കുനേരെ ബൈക്കിലെത്തിയ യുവാവ് ഇഷ്ടികകൊണ്ട് എറിയുകയായിരുന്നു. സംഭവത്തിൽ പള്ളിക്കു മുന്നിലെ മാതാവിന്റെ ഗ്രോട്ടോയുടെ ചില്ല് തകർന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ഹെൽമറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവ് യാതൊരു പ്രകോപനവും കൂടാതെ പള്ളിക്കുനേരെ ഇഷ്ടികകൊണ്ട് എറിയുകയായിരുന്നു. അക്രമിയെക്കുറിച്ചുള്ള കൃത്യമായ വിവരം പോലീസിനു ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.
ഗ്രോട്ടോയുടെ ചില്ല് തകർന്നതിനു പിന്നാലെ പള്ളി ഭാരവാഹികൾ സ്ഥലത്തെത്തി തകർന്ന ഗ്രോട്ടോ പുനർനിർമിച്ചു. വിവരമറിഞ്ഞു പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.