ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
Tuesday, March 11, 2025 2:51 AM IST
മുംബൈ: മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുപോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യാത്രാമധ്യേ, ശുചിമുറിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം കണ്ടതിനെത്തുടർന്ന് മുംബൈയിലെ സിഎസ്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി 10.25ന് തിരിച്ചിറക്കി.
19 ജീവനക്കാരും 322 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പുനർക്രമീകരിച്ച ഷെഡ്യൂൾ പ്രകാരം ഇന്ന് വെളുപ്പിന് അഞ്ചിന് വിമാനം ന്യൂയോർക്കിലേക്കു തിരിക്കും. യാത്രക്കാർക്കു നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായി എയർ ഇന്ത്യ പിന്നീടു പത്രക്കുറിപ്പിറക്കി.