മും​​​​​ബൈ: റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്ക് ഓ​​​​​ഫ് ഇ​​​​​ന്ത്യ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ ആ​​​​​ദ്യ​​​​​മാ​​​​​യി റി​​​​​പ്പോ നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​ച്ചു. റി​​​​​പ്പോ നി​​​​​ര​​​​​ക്ക് 25 ബേ​​​​​സി​​​​​സ് പോ​​​​​യി​​​​​ന്‍റ് കു​​​​​റ​​​​​ഞ്ഞ് 6.50 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽനി​​​​​ന്ന് 6.25 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​കും. സ​​​​​ന്പ​​​ദ്‌​​​വ്യ​​​​​വ​​​​​സ്ഥ​​​​​യെ ഉ​​​​​ത്തേ​​​​​ജി​​​​​പ്പി​​​​​ക്കു​​​​​ക എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് റി​​​​​പ്പോ നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​ച്ച​​​​​ത്.

2020 മേ​​​​​യി​​​​​ലാ​​​​​ണ് ആ​​​​​ർ​​​​​ബി​​​​​ഐ അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി റി​​​​​പ്പോ നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​ച്ച​​​​​ത്. അ​​​​​ന്ന് 40 ബേ​​​​​സി​​​​​സ് പോ​​​​​യി​​​​​ന്‍റ് കു​​​​​റ​​​​​ച്ച് റി​​​​​പ്പോ നി​​​​​ര​​​​​ക്ക് നാ​​​​​ലു ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. പി​​​​​ന്നീ​​​​​ട് അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ന​​​​ട​​​​ന്ന പ​​​​​തി​​​​​നൊ​​​​​ന്ന് യോ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലും ആ​​​​​ർ​​​​​ബി​​​​​ഐ പ​​​​​ലി​​​​​ശ​​നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​ച്ചി​​​​​ട്ടി​​​​​ല്ല. നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​വ് വ​​​​​രു​​​​​ന്ന​​​​​തോ​​​​​ടെ ഭ​​​​​വ​​​​​ന, വാ​​​​​ഹ​​​​​ന, കാ​​​​​ർ​​​​​ഷി​​​​​ക, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം തു​​​​​ട​​​​​ങ്ങി മ​​​​​റ്റ് വാ​​​​​യ്പ​​​​​ക​​​​​ളു​​​​​ടെ​​​​​യും പ​​​​​ലി​​​​​ശനി​​​​​ര​​​​​ക്ക് കു​​​​​റ​​​​​യും.


വാ​​​​​ണി​​​​​ജ്യ ബാ​​​​​ങ്കു​​​​​ക​​​​​ൾ​​​​​ക്ക് റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്ക് ന​​​​​ൽ​​​​​കു​​​​​ന്ന വാ​​​​​യ്പ​​​​​യ്ക്കു​​​​​ള്ള പ​​​​​ലി​​​​​ശനി​​​​​ര​​​​​ക്കാ​​​​​ണ് റി​​​​​പ്പോ. 2023 ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി പ​​​​​ലി​​​​​ശ നി​​​​​ര​​​​​ക്കി​​​​​ൽ ആ​​​​​ർ​​​​​ബി​​​​​ഐ മാ​​​​​റ്റം വ​​​​​രു​​​​​ത്തി​​​​​യ​​​​​ത്. 2023 ഫെ​​​​​ബ്രു​​​​​വ​​​​​രി മു​​​​​ത​​​​​ൽ റി​​​​​പ്പോ 6.50 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. അ​​​​​ന്ന് പ​​​​​ണ​​​​​പ്പെ​​​​​രു​​​​​പ്പം പി​​​​​ടി​​​​​ച്ചു​​​​​നി​​​​​ർ​​​​​ത്താ​​​​​നാ​​​​​യി റി​​​​​പ്പോ നി​​​​​ര​​​​​ക്ക് 6.25 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ​​​നി​​​​​ന്ന് 6.50 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്ക് ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ സ​​​​​ഞ്ജ​​​​​യ് മ​​​​​ൽ​​​​​ഹോ​​​​​ത്ര അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യ ആ​​​​​റം​​​​​ഗ മോ​​​​​ണി​​​​​റ്റ​​​​​റി പോ​​​​​ളി​​​​​സി ക​​​​​മ്മി​​​​​റ്റി (എം​​​​​പി​​​​​സി) ഐ​​​​​ക​​​​​ക​​​​​ണ്ഠ്യേ​​​​​ന​​​​​യാ​​​​​ണ് റി​​​​​പ്പോ നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​യ്ക്കാ​​​​​നു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ത്ത​​​​​ത്.