കോഴിക്കോട് വിമാനത്താവളം: നടപടി വേഗത്തിലാക്കണമെന്ന് എം.കെ. രാഘവൻ
Friday, February 7, 2025 4:26 AM IST
ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വിപുലീകരണ നിർമാണം വൈകാൻ കാരണം സംസ്ഥാന മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അനുമതി വൈകിക്കുന്നതിനാലെന്ന് കേന്ദ്രം.
മണ്ണെടുക്കാനായി കണ്ടെത്തിയ പാരിസ്ഥിതിക അനുമതിയുള്ള 75 ഭൂമികളിൽ നാലെണ്ണത്തിനു മാത്രമാണ് ഇതുവരെ ജിയോളജി വകുപ്പ് അനുമതി നൽകിയതെന്ന് എം.കെ. രാഘവൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ സമീപനം തികഞ്ഞ വിവേചനമാണെന്ന് രാഘവൻ ആരോപിച്ചു. സ്വകാര്യ വിമാനത്താവളങ്ങളിലെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സാങ്കേതിക കുരുക്കുകൾ അഴിക്കാനും നടപടി സ്വീകരിക്കുന്പോൾ സംസ്ഥാനത്തെ ഏക പൊതുമേഖലാ വിമാനത്താവളമായ കോഴിക്കോടിനെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.