ചാറ്റ് ബോട്ടുകൾ ഉപയോഗിക്കരുത് ജീവനക്കാരോട് ധനമന്ത്രാലയം
സ്വന്തം ലേഖകൻ
Thursday, February 6, 2025 4:50 AM IST
ന്യൂഡൽഹി: ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡീപ്സീക്, ചാറ്റ് ജിപിടി അടക്കമുള്ള നിർമിതബുദ്ധി (ഐഎ) സാങ്കേതികവിദ്യ ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് കേന്ദ്ര ധനമന്ത്രാലയം.
ഔദ്യോഗിക ആവശ്യങ്ങൾക്കായുള്ള കംപ്യൂട്ടറുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഐഎ ആപ്ലിക്കേഷൻസ് ഉപയോഗിക്കുന്നത് രഹസ്യസ്വഭാവമുള്ള സർക്കാർ വിവരങ്ങൾക്കും വെബ്സൈറ്റുകൾക്കും അപകടമാണെന്നു മന്ത്രാലയം മുന്നറിയിപ്പു നൽകുന്നു. വിവിധ രാജ്യങ്ങളിൽ ഐഎ സാങ്കേതിക വിദ്യയുടെ സൂക്ഷ്മപരിശോധ നടക്കുന്നുണ്ട്. ഓസ്ട്രേലിയ, ഇറ്റലി എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്.
അടുത്തിടെ ചൈനയാണ് ഡീപ്സീക് അവതരിപ്പിച്ചത്. സ്വകാര്യതയിലേക്കുള്ള പൂർണമായ കടന്നുകയറ്റം നടത്തുന്നില്ലെന്നാണ് കന്പനിയുടെ അവകാശം.