പടക്കശാലയിൽ തീപിടിത്തം; സ്ത്രീ മരിച്ചു
Thursday, February 6, 2025 4:50 AM IST
ചെന്നൈ: തമിഴ്നാട്ടിലെ സതേൺ വിരുദുനഗർ ജില്ലയിൽ പടക്കശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരിച്ചു. ചിന്നവാഡി ഗ്രാമത്തിലുണ്ടായ അപകടത്തിൽ രമാലക്ഷ്മി(50) ആണു മരിച്ചത്. ആറു പേർക്കു പൊള്ളലേറ്റു. ഇവരിൽ നാലു പേർ സ്ത്രീകളാണ്. പരിക്കേറ്റവരെ വിരുദുനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.