സെയ്ഫ് അലി ഖാനെ ആക്രമിച്ചത് ഷരീഫുൾ തന്നെയെന്ന് സ്ഥിരീകരണം
Friday, February 7, 2025 4:47 AM IST
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചത് ബംഗ്ലാദേശി പൗരൻ ഷരീഫുൾ ഫക്കീർ തന്നെയെന്നു വ്യക്തമായി. നടന്റെ വസതിയിലെ രണ്ട് ജീവനക്കാർ ഇന്നലെ പ്രതിയെ തിരിച്ചറിഞ്ഞെന്നു പോലീസ് അറിയിച്ചു.
ബുധനാഴ്ച ആർതർ റോഡ് ജയിലിൽ മുംബൈ പോലീസ് തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നു. നടന്റെ വസതിയിലെ ജീവനക്കാരായ ഏലിയാമ്മ ഫിലിപ്പ്, ജുനു എന്നിരാണ് ഷരീഫുൾ ഫക്കീർ തന്നെയാണ് അക്രമിയെന്ന് സ്ഥിരീകരിച്ചത്.
ഏലിയാമ്മയെയും പ്രതി അക്രമിക്കാൻ ശ്രമിച്ചിരുന്നു. ജനുവരി പതിനാറിന് നടന്റെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി കത്തിയാക്രമണം നടത്തിയ പ്രതിയെ മൂന്നു ദിവസങ്ങൾക്കുശേഷം താനെ നഗരത്തിൽനിന്നാണു പിടികൂടിയത്.