ന്യൂ​ഡ​ൽ​ഹി: സൈ​നി​ക​വി​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം തി​രി​ച്ചെ​ത്തി​യ 104 പേ​ർ ഉ​ൾ​പ്പെ​ടെ 2009 മു​ത​ൽ ഇ​തു​വ​രെ 15,688 ഇ​ന്ത്യ​ക്കാ​രെ അ​മേ​രി​ക്ക നാ​ടു​ക​ട​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള വീ​സ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ലാ​ക്കു​ന്ന​തി​ലൂ​ടെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യാ​നു​ള്ള ശ്ര​മ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


തി​രി​ച്ചെ​ത്തി​യ​വ​രി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന​ധി​കൃ​ത ഏ​ജ​ൻ​സി​ക​ൾ​ക്കെ​തിരേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.