ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം നാ​​​യ്ക്ക​​​ളു​​​ടെ ക​​​ടി​​​യേ​​​റ്റ 22 ല​​​ക്ഷ​​​ത്തി​​​ന​​​ടു​​​ത്തു കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ണ​​​ക്ക്. 2024 ജ​​​നു​​​വ​​​രി മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ 21,95,122 കേ​​​സു​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു കേ​​​ന്ദ്ര മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് ലോ​​​ക്സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

നാ​​​യ ക​​​ടി​​​ച്ചു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 37 പേ​​​രാ​​​ണ് മരിച്ചത്. ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം പ​​​തി​​​ന​​​ഞ്ചു വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള 5,19,704 കു​​​ട്ടി​​​ക​​​ളെ​​​യും നാ​​​യ ക​​​ടി​​​ച്ചു. രാ​​​ജ്യ​​​ത്തു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​രോ മ​​​ണി​​​ക്കൂ​​​റി​​​ലും 60 കു​​​ട്ടി​​​ക​​​ൾ നാ​​​യ്ക്ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ളി​​​ൽനി​​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.


ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം കു​​​ര​​​ങ്ങ​​​ന​​​ട​​​ക്ക​​​മു​​​ള്ള മ​​​റ്റു ജീ​​​വി​​​ക​​​ൾ ക​​​ടി​​​ച്ച 5,04,728 കേ​​​സു​​​ക​​​ളു​​​മു​​​ണ്ട്. 11 പേ​​​ർ മരിച്ചു. രാ​​​ജ്യ​​​ത്തു പേ​​​വി​​​ഷ​​​ബാ​​​ധ പ്ര​​​തി​​​രോ​​​ധം നി​​​ല​​​വി​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മ​​​ല്ലെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് പു​​​റ​​​ത്തു​​​വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. 2030-ഓ​​​ടെ പേ​​​വി​​​ഷ മു​​​ക്ത രാ​​​ജ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ദേ​​​ശീ​​​യ പേ​​​വി​​​ഷ നി​​​യ​​​ന്ത്ര​​​ണ പ​​​ദ്ധ​​​തി അ​​​ട​​​ക്കം നി​​​ര​​​വ​​​ധി ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. തെ​​​രു​​​വു​​​മൃ​​​ഗ​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന​​​താ​​​ണെ​​​ന്നും ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ബാ​​​ധ്യ​​​ത​​​യെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ലോ​​​ക്സ​​​ഭ​​​യി​​​ൽ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.