കര്‍ഷകദ്രോഹ സര്‍ക്കാരിനു കര്‍ഷകര്‍ മറുപടി നൽകും: ദീപാ ദാസ് മുന്‍ഷി
Thursday, February 6, 2025 4:50 AM IST
അന്പൂരി: കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ദ്രോഹിക്കുന്ന സര്‍ക്കാരിനു കർഷകർ മറുപടി നൽകുന്ന കാലമാണ് വരാന്‍ പോകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി.
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിച്ച മലയോര സമര യാത്രയുടെ സമാപന സമ്മേളനം അമ്പൂരിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. യുഡിഎഫ് എന്നും കര്‍ഷകർക്കും സാധാരണക്കാർക്കും ഒപ്പം മാത്രമേ നിലകൊള്ളുകയുള്ളൂ എന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തി.
വന്യജീവികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലന്ന് സതീശന് കുറ്റപ്പെടുത്തി. 4000 പേര്‍ക്ക് വന്യജീവി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആര്‍ക്കും നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറായില്ല. ബജറ്റില്‍ പണം അനുവദിക്കുകയോ വിനിയോഗിക്കുകയോ ചെയ്തിട്ടില്ല. മൃഗസംരക്ഷണത്തെക്കുറിച്ച് മുഖ്യമന്ത്രിക്കോ വനംമന്ത്രിക്കോ ഒരറിവുമില്ല. കേന്ദ്ര വന്യജീവി നിയമത്തില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട്.
മയക്കുവെടി കൊണ്ടതുപോലെയാണ് മുഖ്യമന്ത്രിയും വനം മന്ത്രിയും പെരുമാറുന്നതെന്നു സതീശന് പറഞ്ഞു.അമ്പൂരിയില്‍ മലയോര സമരയാത്രയുടെ സമാപന സമ്മേളനത്തിൽ ആയിരക്കണക്കിന് പ്രവര്‍ത്തകർ പങ്കെടുത്തു. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, പി.എം.എ. സലാം, കെ. മുരളീധരന്, അഡ്വ. പി. കെ. വേണുഗോപാലന്‍, പാലോട് രവി, എൻ.കെ. പ്രേമചന്ദ്രന് എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, സി.പി. ജോണ്‍, ഷാനിമോള്‍ ഉസ്മാന്, മോൻസ് ജോസഫ് എംഎൽഎ, വി.എസ്. ശിവകുമാര്‍, എ.ടി. ജോര്‍ജ്, സുബോധന്‍, വര്‍ക്കല കഹാര്‍, അന്‍വര്‍ സാദത്ത് എംഎൽഎ, എം.വിൻസെന്റ് എംഎല്‍എ, സന്ദീപ് വാര്യര്‍, നെയ്യാറ്റിന്‍കര സനല്‍, കെ. ദസ്തഗീര്‍, കൊട്ടാരക്കര പൊന്നച്ചന്, മലയിന്‍കീഴ് നന്ദകുമാര്‍, അഡ്വ. ഗിരിഷ്കുമാര്‍, സോമന്‍കുട്ടി നായര്‍, വില്‍ഫ്രെഡ് രാജ്, ഡോ. വത്സലന്‍, കൊറ്റാമം വിനോദ്, പനച്ചമൂട് ഹുസൈന് തുടങ്ങിയവർ പ്രസംഗിച്ചു.