ശ്രീരിഷ് മോറെ മഹാരാജ് ജീവനൊടുക്കി
Thursday, February 6, 2025 5:05 AM IST
പൂന: 17-ാം നൂറ്റാണ്ടിലെ കവിശ്രേഷ്ഠൻ സന്ത് തുക്കാറാമിന്റെ പിന്മുറക്കാരനും പ്രമുഖ മതപ്രഭാഷകനും ഭജൻ ഗായകനുമായിരുന്ന ശ്രീരിഷ് മോറെ മഹാരാജ് (32) ജീവനൊടുക്കി. സാന്പത്തിക ബാധ്യതമൂലം ജീവൻവെടിയുന്നു എന്ന ആത്മഹത്യക്കുറിപ്പ് ദെഹു റോഡിലെ ശ്രീരിഷിന്റെ വസതിയിൽനിന്നു പോലീസ് കണ്ടെടുത്തു.
ഇന്നലെ രാവിലെ കിടപ്പുമുറി തുറക്കാതിരുന്നതിനെത്തുടർന്ന് സംശയം തോന്നിയ മാതാപിതാക്കൾ പോലീസിനെ വിവരമറിയിച്ചു. വാതിൽ പൊളിച്ച് അകത്തുകയറിയ പോലീസ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ ശ്രീരിഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.