മുറിവിൽ ഫെവിക്വിക് പുരട്ടിയ നഴ്സിനെ സസ്പെൻഡ് ചെയ്തു
Friday, February 7, 2025 2:13 AM IST
ഹാവേരി: മുഖത്തെ മുറിവു തുന്നിക്കെട്ടുന്നതിനു പകരം ഫെവിക്വിക് ഒഴിച്ച് ഒട്ടിച്ച സർക്കാർ നഴ്സിനെ സസ്പെൻഡ് ചെയ്തു. കർണാടകയിലെ അഡൂർ ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജനുവരി 14നായിരുന്നു സംഭവം.
ജ്യോതി എന്ന നഴ്സാണ് ഏഴുവയസുകരന്റെ മുഖത്ത് ഫെവിക്വിക് പ്രയോഗിച്ചത്. ഇതിനെ കുട്ടിയുടെ മാതാപിതാക്കൾ ചോദ്യം ചെയ്തു.
സമൂഹമാധ്യമങ്ങളിൽ കുട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ ഏറെ ചർച്ചയായതോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു ലഭിച്ച പ്രഥമവിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജ്യോതിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.