‘സനാതനി-കർമ ഹീ ധർമ’യുടെ പ്രദർശനം നിർത്തിവയ്ക്കണം: എൻയുസിഎഫ്
Friday, February 7, 2025 4:26 AM IST
ന്യൂഡൽഹി: യേശുക്രിസ്തുവിനെയും ക്രിസ്തുമതത്തെയും മോശമായി ചിത്രീകരിക്കുന്ന ‘സനാതനി-കർമ ഹീ ധർമ’ യുടെ പ്രദർശനം നിർത്തിവയ്ക്കണമെന്ന് നാഷണൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (എൻയുസിഎഫ്).
ആവിഷ്കാരസ്വാതന്ത്ര്യം ഒരു സമൂഹത്തെയോ വിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്നതാകരുതെന്നും എൻയുസിഎഫ് പ്രസ്താവനയിൽ പറഞ്ഞു. സിനിമ യേശുവിനെയും ക്രിസ്ത്യൻ സിദ്ധാന്തത്തെയും മാമോദീസയെയും മോശമായി ചിത്രീകരിക്കുന്നു. സിനിമയിൽ മതപരിവർത്തനം ക്രിമിനൽ കുറ്റമായി ചിത്രീകരിച്ചിരിക്കുകയാണ്.
മതസ്വാതന്ത്ര്യം പോലെതന്നെ മതപരിവർത്തനത്തിനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുവദിച്ചുനൽകുന്നുണ്ടെന്ന് എൻയുസിഎഫ് പ്രസ്താവനയിൽ പറഞ്ഞു.