വ്യോമസേനയുടെ മിറാഷ് വിമാനം തകർന്നുവീണു
Friday, February 7, 2025 4:47 AM IST
ഗ്വാളിയർ: വ്യോമസേനയുടെ മിറാഷ്-2000 യുദ്ധവിമാനം മധ്യപ്രദേശിലെ കൃഷിയിടത്തിൽ തകർന്നുവീണു.
രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടു. ഇരുവർക്കും ചെറിയ പരിക്കുണ്ട്. ഇവരെ ഹെലികോപ്റ്ററിൽ ഗ്വാളിയറിലെത്തിച്ചു.
പരിശീലനപ്പറക്കലിനിടെ സാങ്കേതികതകരാർ മൂലമാണു യുദ്ധവിമാനം തകർന്നുവീണത്. അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു.