ബിഹാറിൽ ജെഡി-യു നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു
Friday, February 7, 2025 4:26 AM IST
ഗയ: ബിഹാറിൽ ജെഡി-യു നേതാവിനെ അക്രമികൾ വെടിവച്ചു കൊന്നു. ജെഡി-യു ബ്ലോക്ക് സെക്രട്ടറി മഹേഷ് മിശ്രയാണ് ബുധനാഴ്ച രാത്രി വീടിനു സമീപം കൊല്ലപ്പെട്ടത്.
മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഭൂമിതർക്കമാണു കൊലപാതകത്തിനു കാരണമെന്നാണു പോലീസിന്റെ നിഗമനം.