ഡൽഹിയിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി
സ്വന്തം ലേഖകൻ
Thursday, February 6, 2025 4:50 AM IST
ന്യൂഡൽഹി: ചെറിയ ഇടവേളയ്ക്കു ശേഷം നോയിഡയിലെ നാല് സ്കൂളുകൾക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണി. അഗ്നിശമനസേന ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
സന്ദേശം ലഭിച്ച ഉടനെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. കുറച്ചുകാലമായി ഡൽഹിയിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി പതിവായിരുന്നു. പിന്നിൽ വിദ്യാർഥികൾ തന്നെയാണെന്നായിരുന്നു ഡൽഹി പോലീസിന്റെ കണ്ടെത്തൽ.