ഭീകരർ കൊല്ലപ്പെട്ടതായി സംശയം
Saturday, February 8, 2025 1:41 AM IST
ജമ്മു: ജമ്മുകാഷ്മീരിലെ പൂഞ്ചിൽ കുഴിബോംബ് സ്ഫോടനത്തെത്തുടർന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടതായി സംശയം.
നിയന്ത്രണരേഖയിൽ മെന്ദറിലെ കൃഷ്ണഘാട്ടി മേഖലയിൽ ബട്ടലിൽ വ്യാഴാഴ്ച പുലർച്ചെയാണു സംഭവമെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ച സംഘത്തിലെ ഒരാളുടെ കാൽതട്ടിയാണു സ്ഫോടനം.