ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​സ്റ്റീ​​​സ് സ​​​ഞ്ജീ​​​വ് ഖ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ 51-ാം ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി ഇ​​​ന്ന് സ​​​ത്യ​​​പ്ര​​​തി​​​ജ​​​ഞ ചെ​​​യ്തു ചു​​​മ​​​ത​​​യേ​​​ൽ​​​ക്കും. രാ​​​ഷ്‌​​​ട്ര​​​പ​​​തിഭ​​​വ​​​നി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ രാ​​​ഷ്‌​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ക്കും.

മു​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഡി.​​​വൈ. ച​​​ന്ദ്ര​​​ചൂ​​​ഡ് ഇ​​​ന്ന​​​ലെ​​​യാ​​​ണ് വി​​​ര​​​മി​​​ച്ച​​​ത്. ആ​​​റു മാ​​​സ​​​മാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​സ് പ​​​ദ​​​വി​​​യി​​​ൽ ജ​​​സ്റ്റീ​​​സ് സ​​​ഞ്ജീ​​​വ് ഖ​​​ന്ന​​​യു​​​ടെ കാ​​​ലാ​​​വ​​​ധി. 2025 മേയ് 13ന് ​​​അ​​​ദ്ദേ​​​ഹം വി​​​ര​​​മി​​​ക്കും.


സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട ചു​​​രു​​​ക്കം ചി​​​ല ജ​​​ഡ്ജി​​​മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണ് ജ​​​സ്റ്റീ​​​സ് ഖ​​​ന്ന. മു​​​തി​​​ർ​​​ന്ന 32 ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​ർ ഉ​​​ണ്ടാ​​​യി​​​രി​​​ക്കേ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ര​​​ഞ്ജ​​​ൻ ഗൊ​​​ഗോ​​​യ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ കൊ​​​ളീ​​​ജി​​​യം ജ​​​സ്റ്റീ​​​സ് ഖ​​​ന്ന​​​യെ 2019ൽ ​​​സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.