സീ​നോ സാ​ജു

ന്യൂ​ഡ​ൽ​ഹി: സി​ക്ക് വി​ഘ​ട​ന​വാ​ദി നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് പ​ങ്കു​ണ്ടെ​ന്ന കാ​ന​ഡ​യു​ടെ ആ​രോ​പ​ണ​ത്തി​നെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ. ക​നേ​ഡി​യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി​യ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​തി​ഷേ​ധ​മ​റി​യി​ക്കു​ന്ന കു​റി​പ്പ് കൈ​മാ​റി.

ക​നേ​ഡി​യ​ൻ വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി ഡേ​വി​ഡ് മോ​റി​സ​ണ്‍ അ​മി​ത് ഷാ​യ്ക്കെ​തി​രേ ന​ട​ത്തി​യ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധം കു​റി​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് ര​ണ്‍ധീ​ർ ജ​യ്സ്വാ​ൾ പ​റ​ഞ്ഞു.

2024 ഒ​ക്‌​ടോ​ബ​ർ 29ന് ​ഒ​ട്ടാ​വ​യി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ പ​ബ്ലി​ക് സേ​ഫ്റ്റി ആ​ൻ​ഡ് നാ​ഷ​ണ​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നി​ജ്ജാ​ർ വ​ധ​ത്തി​ൽ അ​മി​ത് ഷാ​യ്ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​നേ​ഡി​യ​ൻ മ​ന്ത്രി പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് അ​മേ​രി​ക്ക​യി​ലെ “വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ്’’ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

പ​രാ​മ​ർ​ശ​ത്തി​നു പി​ന്നാ​ലെ കാ​ന​ഡ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് അ​മേ​രി​ക്ക​യും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ക​നേ​ഡി​യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി ജ്യോ​ഫ്രേ ഡീ​നെ വി​ളി​ച്ചു​വ​രു​ത്തി ഇ​ന്ത്യ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്.


സൈബര്‍ സുരക്ഷയിലും ഇന്ത്യക്കെതിരേ കാനഡ

ന്യൂ​​​ഡ​​​ല്‍ഹി: നി​​​ജ്ജാ​​​ര്‍ വ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കു പി​​​ന്നാ​​​ലെ സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ചും ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ കാ​​​ന​​​ഡ​​​യു​​​ടെ നീ​​​ക്കം.

സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​ന്ത്യ​​​യെ ശ​​​ത്രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് ജ​​​സ്റ്റി​​​ന്‍ ട്രൂ​​​ഡോ സ​​​ര്‍ക്കാ​​​ര്‍. ഇ​​​ന്ത്യ​​​യെ "സൈ​​​ബ​​​ര്‍ എ​​​തി​​​രാ​​​ളി’​​എന്നു മു​​​ദ്ര​​​കു​​​ത്താ​​​നാ​​​ണു ശ്ര​​​മം.

ക​​​നേ​​​ഡി​​​യ​​​ൻ സെ​​​ന്‍റ​​​ർ ഫോ​​​ർ സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​ന്ത്യാ​​വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ട്. റ​​​ഷ്യ, ചൈ​​​ന, ഉ​​​ത്ത​​​ര കൊ​​​റി​​​യ, ഇ​​​റാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളും ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ്. ക​​​നേ​​​ഡി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ​​​ക്കു​​​നേരേ ഇ​​​ന്ത്യ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലുണ്ട്.