നീറ്റ് പിജി പരീക്ഷാകേന്ദ്രം: തീരുമാനം നാളെ
Sunday, August 4, 2024 2:12 AM IST
ന്യൂഡൽഹി: മറ്റു സംസ്ഥാനങ്ങളിൽ പോയി മെഡിക്കൽ നീറ്റ് പിജി പരീക്ഷ എഴുതേണ്ടി വരുന്ന മലയാളികൾ അടക്കമുള്ളവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തിങ്കളാഴ്ചയ്ക്കു മുന്പു തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ.
വിദ്യാർഥികൾക്കു കഴിയുന്നത്ര അവരുടെ പ്രദേശങ്ങളിൽതന്നെ പരീക്ഷാ സെന്ററുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കു നൽകിയ നിവേദനത്തെ തുടർന്നാണ് ഉറപ്പു ലഭിച്ചതെന്നു മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചതു മൂലമുള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽനിന്നുള്ള നിരവധിപ്പേർക്ക് ആന്ധ്രപ്രദേശിലെ വിവധ സ്ഥലങ്ങളിലാണ് സെന്ററുകൾ ലഭിച്ചത്.
11നു നടക്കുന്ന പരീക്ഷയ്ക്ക് എത്തിച്ചേരാൻ റെയിൽ, വിമാന ടിക്കറ്റുകൾ കിട്ടാനില്ലെന്ന പരാതിയും ഉയർന്നിരുന്നു.