എക്സിറ്റ് പോൾ : രണ്ടിടത്ത് ബിജെപി, രണ്ടിടത്ത് കോൺഗ്രസ്
Friday, December 1, 2023 2:26 AM IST
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിനും മധ്യപ്രദേശിലും ബിജെപി വ്യക്തമായ മുൻതൂക്കം നേടുമെന്ന് എക്സിറ്റ് പോൾ പ്രവചനം.
ഛത്തീസ്ഗഡിലും തെലുങ്കാനയിലും കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്പോൾ മിസോറമിൽ ആർക്കും ഭൂരിപക്ഷമില്ല. ഫലപ്രഖ്യാപനം ഞായറാഴ്ചയാണ്.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസും മധ്യപ്രദേശിൽ ബിജെപിയും തെലുങ്കാനയിൽ ബിആർഎസും മിസോറമിൽ എംഎൻഎഫുമാണു ഭരണം നടത്തുന്നത്.