ഹെ​ല​ന്‍ സി​ബി​ക്ക് നിം​സ് സ്‌​കോ​ള​ര്‍​ഷി​പ്പ്
Saturday, July 20, 2024 1:14 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജ​പ്പാ​നി​ലെ ഏ​റ്റ​വും വ​ലി​യ ശാ​സ്ത്ര ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മെ​റ്റീ​രി​യ​ല്‍ സ​യ​ന്‍​സി​ല്‍ (നിം​സ്) സ്‌​കോ​ള​ര്‍​ഷി​പ്പോ​ടെ ഗ​വേ​ഷ​ണം ന​ട​ത്താ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് മാ​വു​ങ്കാ​ല്‍ സ്വ​ദേ​ശി​നി ഹെ​ല​ന്‍ സി​ബി. പ്ര​തി​മാ​സം ര​ണ്ടു​ല​ക്ഷം ജാ​പ്പ​നീ​സ് യെ​ന്‍ എ​ന്ന തോ​തി​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തെ ഗ​വേ​ഷ​ണ കാ​ല​യ​ള​വി​ല്‍ 72 ല​ക്ഷം യെ​ന്‍ (ഏ​ക​ദ​ശ 38.31 ല​ക്ഷം ഇ​ന്ത്യ​ന്‍ രൂ​പ) സ്‌​കോ​ള​ര്‍​ഷി​പ്പ് ല​ഭി​ക്കും.

നി​ല​വി​ല്‍ നിം​സി​ലെ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റാ​ണ് ഹെ​ല​ന്‍. വ​യ​നാ​ട് ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ നി​ന്നും സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ ഹെ​ല​ന്‍ കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ നി​ന്നും ഫി​സി​ക്‌​സി​ല്‍ ബി​രു​ദ​വും വെ​ല്ലൂ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ നി​ന്നും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി.


മ​ദ്രാ​സ് ഐ​ഐ​ടി​യി​ല്‍ പ്രോ​ജ​ക്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത് നിം​സി​ലേ​ക്കു​ള്ള വ​ഴി​തു​റ​ന്നു​ന​ല്‍​കി.

സി​നി​മാ​ന​ട​നും കാ​സ​ര്‍​ഗോ​ഡ് സ്‌​റ്റേ​റ്റ് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​മാ​യ സി​ബി തോ​മ​സി​ന്‍റെ​യും എ​ലി​സ​ബ​ത്ത് ജേ​ക്ക​ബി​ന്‍റെ​യും മ​ക​ളാ​ണ്.