പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി എ​ക്‌​സൈ​സ്
Thursday, September 5, 2024 12:59 AM IST
കാ​സ​ര്‍​ഗോ​ഡ്: ഓ​ണാ​ഘോ​ഷ കാ​ല​യ​ള​വി​ല്‍ ജി​ല്ല​യി​ലേ​ക്കു​ള്ള മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ത​ട​യു​ന്ന​തി​ന് എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്‌​സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ 04994256728 എ​ന്ന ന​മ്പ​റി​ലും എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ഓ​ഫീ​സി​ലെ 04994257060, കാ​സ​ര്‍​ഗോ​ഡ് എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ 04994255332, ഹൊ​സ്ദു​ര്‍​ഗ് എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് 04672204533, ഹൊ​സ്ദു​ര്‍​ഗ് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് 04672204533, എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സ് നീ​ലേ​ശ്വ​രം 04672283174, എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സ് കാ​സ​ര്‍​ഗോ​ഡ് 04994255332, എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സ് കു​മ്പ​ള 04998213837, എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സ് ബ​ദി​യ​ടു​ക്ക 04994261950, എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സ് ബ​ന്ത​ടു​ക്ക 04994205364 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 24 മ​ണി​ക്കൂ​റും പ​രാ​തി അ​റി​യി​ക്കാം.

വി​വ​ര​ദാ​യ​ക​രു​ടെ പേ​ര് ര​ഹ​സ്യ​മാ​ക്കി വ​യ്ക്കു​ന്ന​തും പ്ര​മാ​ദ​മാ​യ കേ​സ് ക​ണ്ടെ​ടു​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​യ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ത​ക്ക​താ​യ പാ​രി​തോ​ഷി​കം ന​ല്‍​കു​ന്ന​താ​ണ്.

ല​ഹ​രി​ കട​ത്തുസം​ഘ​ങ്ങ​ളു​ടെ
18 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച മ​ദ്യ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യി​ട്ടു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പ് ന​ട​ത്തി വ​രു​ന്ന സ്പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ല്‍ 82 അ​ബ്കാ​രി കേ​സു​ക​ളും 12 എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളും 193 കോ​ട്പ കേ​സു​ക​ളും ക​ണ്ടെ​ത്തി.


ഈ ​കേ​സു​ക​ളി​ലാ​യി ആ​കെ 678.38 ലി​റ്റ​ര്‍ ക​ര്‍​ണാ​ട​ക മ​ദ്യം, 82.24 ലി​റ്റ​ര്‍ ഗോ​വ​ന്‍ മ​ദ്യം, 199.1 ലി​റ്റ​ര്‍ കേ​ര​ള മ​ദ്യം, 10 ലി​റ്റ​ര്‍ ചാ​രാ​യം 1535 ലി​റ്റ​ര്‍ വാ​ഷ് 7.67, ഒ​രു കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 2.741 ഗ്രാ ​മെ​താ​ഫി​റ്റ​മി​ന്‍, 69.045 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ പി​ടി​കൂ​ടി.

ക​ട​ത്ത് സം​ഘ​ങ്ങ​ളി​ല്‍ നി​ന്നും മൂ​ന്നു കാ​റു​ക​ളും മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ ഉ​ള്‍​പ്പെ​ടെ 18 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.

ഈ ​കാ​ല​യ​ള​വി​ല്‍ മു​ന്‍ സ്പി​രി​റ്റ് ക​ട​ത്ത് കേ​സി​ലെ പ്ര​തി​യും ജി​ല്ല​യി​ലേ​ക്ക് ത​ല​പ്പാ​ടി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന മ​ദ്യം ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യു​മാ​യ ര​വി​കി​ര​ണ്‍, ഗാ​ളി​മു​ഖ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ല​കെ മു​ഹ​മ്മ​ദ് ഷാ​ന്‍​പാ​ത്ത് എ​ന്നി​വ​രെ എ​ക്സൈ​സ് പി​ടി​കൂ​ടി. അ​ബ്കാ​രി കേ​സു​ക​ളി​ല്‍ 51 പ്ര​തി​ക​ളെ​യും എ​ന്‍​ടി​പി കേ​സു​ക​ളി​ല്‍ 13 പ്ര​തി​ക​ളെ​യും അ​റ​സ്റ്റു ചെ​യ്തു.