പാ​ഴ്ജ​ലം ഇ​നി പാ​ഴ​ല്ല
Tuesday, September 3, 2024 1:21 AM IST
കാ​സ​ര്‍​ഗോ​ഡ്: സി​എ​സ്‌​ഐ​ആ​ര്‍-​നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ഇ​ന്‍റ​ര്‍ ഡി​സി​പ്ലി​ന​റി സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി (എ​ന്‍​ഐ​ഐ​എ​സ്ടി) വി​ക​സി​പ്പി​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ളി​കേ​ര സം​സ്‌​ക​ര​ണ വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ത്യാ​ധു​നി​ക ദ്ര​വ​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് (ഇ​ടി​പി) കാ​സ​ര്‍​ഗോ​ഡ് വി​ട്ട​ല്‍ അ​ഗ്രോ ഇ​ന്‍​ഡ​സ്ട്രീ​സി​ല്‍ സ്ഥാ​പി​ച്ചു.

നാ​ളി​കേ​ര​സം​സ്‌​ക​ര​ണ വ്യ​വ​സാ​യ​വു​മാ​യി (ഡെ​സി​ക്കേ​റ്റ​ഡ് കോ​ക്ക​ന​ട്ട്) ബ​ന്ധ​പ്പെ​ട്ട് പു​റ​ന്ത​ള്ളു​ന്ന ദ്ര​വ​വ​സ്തു​ക്ക​ള്‍ സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള ബു​യോ​യ​ന്‍റ് ഫി​ല്‍​റ്റ​ര്‍ ബ​യോ റി​യാ​ക്ട​ര്‍ (ബി​എ​ഫ്ബി​ആ​ര്‍) ആ​ണ് കാ​സ​ര്‍​ഗോ​ട്ട് സ്ഥാ​പി​ച്ച​ത്. നാ​ളി​കേ​ര​സം​സ്‌​ക​ര​ണ വ്യ​വ​സാ​യം അ​തി​വേ​ഗം വ​ള​രു​ന്ന സൂ​ഷ്മ-​ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലൊ​ന്നാ​ണ്. മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് പു​റ​മെ വ​ലി​യ ക​യ​റ്റു​മ​തി സാ​ധ്യ​ത​ക​ളു​ള്ള മേ​ഖ​ല​യു​മാ​ണ്. ഒ​രു നാ​ളി​കേ​ര​വ്യ​വ​സാ​യ യൂ​ണി​റ്റി​ല്‍ നി​ന്ന് പ്ര​തി​ദി​നം ഏ​ക​ദേ​ശം 60,000 ലി​റ്റ​ര്‍ വെ​ള്ളം പാ​ഴ്ജ​ല രൂ​പ​ത്തി​ല്‍ പു​റ​ന്ത​ള്ളു​ന്നു​ണ്ട്.

ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ലൂ​ടെ ക​ട​ത്തി​വി​ട്ട് ഈ ​ജ​ലം സം​സ്‌​ക​രി​ക്കു​ന്ന​തി​ലൂ​ടെ 50,000 ലി​റ്റ​ര്‍ വെ​ള്ളം മ​ലി​നാം​ശ​ങ്ങ​ള്‍ മാ​റ്റി ശു​ദ്ധീ​ക​രി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ക്കും. വ്യ​വ​സാ​യ മാ​ലി​ന്യ​ങ്ങ​ളും എ​ണ്ണ​യും കൊ​ഴു​പ്പും അ​ട​ങ്ങി​യ നാ​ളി​കേ​ര പാ​നീ​യ​വും സം​സ്‌​ക​രി​ക്കാ​ന്‍ ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വി​ല്‍ കു​റ​വാ​ണ്.

പ​ര​മ്പ​രാ​ഗ​ത മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ രീ​തി​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി എ​ന്‍​ഐ​ഐ​എ​സ്ടി വി​ക​സി​പ്പി​ച്ച നൂ​ത​ന ബ​യോ​പ്രോ​സ​സ് ബ​യോ എ​ന​ര്‍​ജി പ്ലാ​ന്‍റി​ലൂ​ടെ മ​ലി​ന​ജ​ല​ത്തി​ല്‍ നി​ന്ന് പു​ന​രു​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന ഗു​ണ​മേ​ന്‍​മ​യു​ള്ള ജ​ലം ല​ഭി​ക്കും. എ​ന്‍​ഐ​ഐ​എ​സ്ടി എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ് ടെ​ക്‌​നോ​ള​ജി ഡി​വി​ഷ​നി​ലെ ഒ​രു സം​ഘം ശാ​സ്ത്ര​ജ്ഞ​രാ​ണ് ബു​യോ​യ​ന്‍റ് ഫി​ല്‍​റ്റ​ര്‍ ബ​യോ റി​യാ​ക്ട​ര്‍ വി​ക​സി​പ്പി​ച്ച​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്.

കേ​ര​ള​ത്തി​ന് പു​റ​മെ ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 150 ഓ​ളം നാ​ളി​കേ​ര വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ള്‍ നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഓ​രോ യൂ​ണി​റ്റി​ലും പ്ര​തി​ദി​നം ഒ​രു ല​ക്ഷ​ത്തോ​ളം നാ​ളി​കേ​രം ഉ​പ​യോ​ഗി​ക്കും. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന​തും പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തു​മാ​യ നാ​ളി​കേ​ര പാ​നീ​യ​ത്തി​ന്‍റെ സം​സ്‌​ക​ര​ണം ഈ ​വ്യ​വ​സാ​യം നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ലൊ​ന്നാ​ണ്. ഈ ​പ്ര​ശ്‌​ന​ത്തി​നു​ള്ള സു​സ്ഥി​ര പ​രി​ഹാ​ര​മാ​യാ​ണ് എ​ന്‍​ഐ​ഐ​എ​സ്ടി പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ച​ത്.


യു​എ​സ് പേ​റ്റ​ന്‍റ് നേ​ടി​യ ബു​യോ​യ​ന്‍റ് ഫി​ല്‍​റ്റ​ര്‍ ബ​യോ റി​യാ​ക്ട​ര്‍ സ​ങ്കീ​ര്‍​ണ്ണ​വും പ​ല ഘ​ട​ക​ങ്ങ​ള്‍ അ​ട​ങ്ങി​യ​തു​മാ​യ പാ​ഴ്ജ​ല​ത്തി​നെ സം​സ്‌​ക​രി​ക്കാ​നാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​ണ്. ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഇ​തി​ന​കം അ​രി മി​ല്ലു​ക​ള്‍, ഐ​സ്‌​ക്രീം ഫാ​ക്ട​റി​ക​ള്‍ തു​ട​ങ്ങി​യ യൂ​ണി​റ്റു​ക​ളി​ല്‍ വാ​ണി​ജ്യ​പ​ര​മാ​യി പ്ര​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നാ​ളി​കേ​ര വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളി​ല്‍ ഇ​ത് ആ​ദ്യ​മാ​യാ​ണ്.

സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​സ്. ശ്രീ​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എ​സ്‌​ഐ​ആ​ര്‍- എ​ന്‍​ഐ​ഐ​എ​സ്ടി ഡ​യ​റ​ക്ട​ര്‍ ഡോ.​സി. അ​ന​ന്ത​രാ​മ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്പി​സി​ബി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​അ​ജി​ത് ഹ​രി​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഇ​ന്‍​ചാ​ര്‍​ജ് പ്ര​ഫ. വി​ന്‍​സെ​ന്‍റ് മാ​ത്യു വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

കെ​എ​സ്പി​സി​ബി മെം​ബ​ര്‍ സെ​ക്ര​ട്ട​റി ഡോ. ​എ.​എം. ഷീ​ല, സി​എ​സ്‌​ഐ​ആ​ര്‍- എ​ന്‍​ഐ​ഐ​എ​സ്ടി ചീ​ഫ് സ​യ​ന്‍റി​സ്റ്റ് ഡോ. ​കെ. മാ​ധ​വ​ന്‍ ന​മ്പൂ​തി​രി, വി​ട്ട​ല്‍ അ​ഗ്രോ ഇ​ന്‍​ഡ​സ്ട്രീ​സ് മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ എ​സ്. ക​മ്മ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​എ​സ്‌​ഐ​ആ​ര്‍-​എ​ന്‍​ഐ​ഐ​എ​സ്ടി ചീ​ഫ് സ​യ​ന്‍റി​സ്റ്റ് ഡോ.​സി. കേ​ശ​വ​ച​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും സീ​നി​യ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​ബി. കൃ​ഷ്ണ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.