കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ നാ​ളി​കേ​ര കേ​ന്ദ്രീ​കൃ​ത​കൃ​ഷി പ​രീ​ക്ഷി​ക്ക​ണം: കൃ​ഷി​മ​ന്ത്രി
Tuesday, September 3, 2024 1:21 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ലാ​വ​സ്ഥാ മാ​റ്റ​ങ്ങ​ളെ നേ​രി​ടാ​ന്‍ നാ​ളി​കേ​ര കേ​ന്ദ്രീ​കൃ​ത​മാ​യ കൃ​ഷി രീ​തി​ക​ള്‍ വേണമെന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്. കാ​സ​ര്‍​ഗോ​ഡ് ഐ​സി​എ​ആ​ര്‍-​സി​പി​സി​ആ​ര്‍​ഐ​യി​ല്‍ ന​ട​ന്ന ട​ച​ട​ങ്ങി​ൽ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ വി​ശി​ഷ്ടാ​തി​ഥി​യാ​യി. ന്യൂ​ഡ​ല്‍​ഹി ഐ​സി​എ​ആ​ര്‍ ഡി​ഡി​ജി ഡോ. ​എ​സ്.​കെ. സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ളി​കേ​ര ക​ര്‍​ഷ​ക​രാ​യ മ​ല​പ്പു​റം തി​രൂ​രി​ലെ പി.​ടി. സു​ഷ​മ, ക​ര്‍​ണാ​ട​ക​യി​ലെ കൊ​ണ്ടാ​ന ച​ന്ദ്ര​ശേ​ഖ​ര ഗാ​ട്ടി, ത​മി​ഴ്‌​നാ​ട് പൊ​ള്ളാ​ച്ചി​യി​ലെ സെ​ന്തി​ല്‍​കു​മാ​ര്‍, സം​ര​ഭ​ക​രാ​യ എ​ച്ച്.​ആ​ര്‍. നാ​ഗ​രാ​ജ, കൃ​ഷ്ണ​ന്‍, ഇ.​ജെ. ജോ​സ​ഫ് ​എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ആ​ര്‍.​കെ. മേ​ഘ​ലിം​ഗം, ഡോ. ​ബി. അ​ഗ​സ്റ്റി​ന്‍ ജെ​റാ​ര്‍​ഡ്, ഷാ​രോ​ണ്‍ ന​വാ​സ്, ജ്യോ​തി​കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ. ബാ​ല​ച​ന്ദ്ര ഹെ​ബ്ബാ​ര്‍ സ്വാ​ഗ​ത​വും സോ​ഷ്യ​ല്‍ സ​യ​ന്‍​സ് വ​കു​പ്പ് മേ​ധാ​വി ഡോ.​കെ. പൊ​ന്നു​ച്ചാ​മി ന​ന്ദി​യും പ​റ​ഞ്ഞു.